പാകിസ്താനില്‍ നിന്നും ഉള്ളി വരുന്നു
ദില്ലി: ഉയരുന്ന ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ പാകിസ്താനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നു.
വിപണിയില്‍ ഉള്ളിയുടെ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള നടപടി എന്ന നിലയ്ക്കാണ് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്യുന്നത്.
ജനുവരി ഏഴിന് പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളി ഇന്ത്യയില്‍ എത്തും. വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍, പബ്‌ളിക്ക് എന്റര്‍െ്രെപസസ് കമ്പനി എന്നിവയിലൂടെയാണ് ഇറക്കുമതി നടക്കുക.
ഇറക്കുമതി ഉള്ളിയുടെ വില കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി ആനന്ദ ശര്‍മ്മ പറഞ്ഞു.
ഇതിനിടെ ദില്ലി നഗരത്തില്‍ ഉള്ളിവില വീണ്ടും കൂടി. കഴിഞ്ഞ ദിവസം കിലോയ്ക്ക് 40 രൂപ വരെയെത്തിയ ഉള്ളി വില ഇപ്പോള്‍ 45 രൂപയായി വര്‍ധിച്ചു.
ഇപ്പോഴുള്ള വില ജനവരി പകുതിയോടെ മാത്രമെ കുറയൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ചില്ലറ വില്‍പ്പനരംഗത്ത് ഉള്ളിവില കിലോയ്ക്ക് 40 60 രൂപ നിരക്കില്‍ തുടരുകയാണ്.
സര്‍ക്കാര്‍ കണക്കുപ്രകാരം ഉള്ളിയുടെ വില ദില്ലിയിലും മുംബൈയിലും കിലോയ്ക്ക് 52 രൂപ, ചെന്നൈയില്‍ 50 രൂപ, കൊല്‍ക്കത്തയില്‍ 40 രൂപ എന്നിങ്ങനെയാണ്. നല്ല നിലവാരമുള്ള ഉള്ളിയുടെ വില ആസാദ്പുര്‍ മാര്‍ക്കറ്റില്‍ 45 രൂപ വരെ വര്‍ധിച്ചു.












Click it and Unblock the Notifications