Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് വണ്ടിയോടിച്ചാല്‍ പേര് വെബ്‍സൈറ്റില്‍

ദില്ലി : രാജ്യതലസ്ഥാനമായി ദില്ലി നഗരത്തില്‍ വെള്ളമടിച്ച് വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക.

പൊലീസ് പിടികൂടുമെന്നത് മാത്രമല്ല പ്രശ്‌നം പിടിക്കപ്പെടുന്നവരുടെ പേരുകള്‍ വെബ്‌സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നകാര്യം നാലാളറിഞ്ഞ് നാണക്കേടാവും.

ഇതിന് പുറമേ പതിവുപോലെ പിഴയടക്കേണ്ടിയും വരും. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലാവരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ദില്ലി പോലീസിന്റെ സൈറ്റില്‍ ലഭ്യമാക്കാനാണ് പൊലീസിന്റെ തീരുമാനം.

മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും കേസില്‍ കോടതി ശിക്ഷിക്കുകയും ചെയ്താല്‍ മാത്രമെ വെബ്‌സൈറ്റില്‍ പേരു വരുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.

2010ല്‍ 10800 പേരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 580 പേരുടെ ലൈസന്‍സ് റദ്ദാക്കുകയും 710 പേരെ 10 ദിവസത്തെ തടവിന് ശിക്ഷിക്കുയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+