ബിടി വിളകള്‍: സമയമായില്ലെന്ന് ചന്ദ്രപ്പന്‍

ഇത്തരം വിളകള്‍ ഉപയോഗിക്കാന്‍ സമയമായിട്ടില്ല. ഇക്കാര്യത്തില്‍ ദേശീയ തലത്തില്‍ കൂടുതല്‍ പഠനം അനിവാര്യമാണെന്നാണ് സിപിഐ നിലപാട്. എന്നാല്‍ ഓരോ കാര്യത്തിലും ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്- അദ്ദേഹം പറഞ്ഞു.
ജനിതകമാറ്റം വരുത്തിയ വിളകള്‍ രാജ്യത്ത് പ്രവര്‍ത്തികമാക്കണമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രപ്പന്‍.
അതേസമയം, ജനിതക മാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ദേശീയതലത്തില്‍ ചര്‍ച്ച വേണമെന്നാണ് എസ്ആര്‍പി ഉദ്ദേശിച്ചതെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.
ഇതിനിടെ ജനിതക മാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കുന്നത് കുത്തകകളാണെന്ന് സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി നേതാവ് എം.പി വീരേന്ദ്രകുമാര്‍ കോഴിക്കോട് പറഞ്ഞു.
ഇവരെ സാഹയിക്കാനാണ് രാമചന്ദ്രന്‍ പിള്ളി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications