കേരളത്തിലെ മുസ്ലീങ്ങളെക്കുറിച്ച് പോര്‍ട്ടല്‍
തൃശൂര്‍: കേരളത്തിലെ മുസ്ലീങ്ങളെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ വെബ് പോര്‍ട്ടല്‍ നിലവില്‍വന്നു. കേരള മുസ്ലീം ഡാറ്റ ഡോട്ട് കോം എന്നാണ് പോര്‍ട്ടലിന്റെ പേര്.
കേരളത്തിലെ അയ്യായിരത്തോളം മഹല്ലുകളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചരമവാര്‍ഷികത്തില്‍ ഇതിന്റെ ഔദ്യോഗിക ഉത്ഘാടനം നടക്കും. ഇതിനുശേഷം പോര്‍ട്ടല്‍ മുഴുവന്‍സമയവും പ്രവര്‍ത്തിക്കും.
തൃശൂരില്‍ വച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് പോര്‍ട്ടലിന്റെ പ്രീലോഞ്ചിംഗ് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാരുകള്‍ക്ക് വിവിധ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നടത്തേണ്ടി വരുന്ന ആസൂത്രണത്തിന് വിവരസാങ്കേതിക വിദ്യ ഏറെ പ്രയോജനം ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തൃശൂരിലെ എംഐസി ഹാളില്‍ നടന്ന ചടങ്ങില്‍ പോര്‍ട്ടലിന്റെ പ്രീലോഞ്ചിങ് ചെയര്‍മാന്‍ കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ജില്ലകളിലെ മുസ്ലീം ജനസംഖ്യ, മുസ്ലീം സംഘടനകള്‍, മഹല്‍, മുസ്ലീം വിദ്യാഭ്യാസം, മുസ്ലീം കുടുംബങ്ങള്‍, വ്യക്തിത്വങ്ങള്‍, ജനപ്രതിനിധികള്‍, സംരംഭങ്ങള്‍, ദര്‍ഗ്ഗ ഉറൂസ്, മുസ്ലീം മാധ്യമങ്ങള്‍, മുസ്ലീം ഉദ്യോഗസ്ഥര്‍, മഹാത്മാക്കള്‍, വഖഫ് തുടങ്ങി വിപുലമായ ഒരു ഡയറക്ടറിയാണ് ഈ വെബ് പോര്‍ട്ടല്‍.
പോര്‍ട്ടല്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് എ ഡയറക്ടറിയുടെ മുഖ്യരക്ഷാധികാരി. പ്രൊഫസര്‍ കെ ആലിക്കുട്ടി മുസലിയാരാണ് മുഖ്യപത്രാധിപര്‍.












Click it and Unblock the Notifications