ഗൂഗിള്‍ ടിവിയ്ക്ക് മുന്നില്‍ തടസ്സങ്ങള്‍

തോഷിബ, എല്‍ജി, ഷാര്‍പ്പ് തുടങ്ങിയ കമ്പനികള്‍ ഗൂഗിളിന്റെ പുതിയ സോഫ്റ്റ്‌വേറുമായി വിപണിയിലിറങ്ങാന്‍ തയാറായപ്പോഴാണ് സോഫ്റ്റ്‌വേര്‍നവീകരിക്കാനുണ്ടെന്നു ഗൂഗിള്‍ അറിയിച്ചത്.
ഗൂഗിള്‍ ടിവി കാണണമെങ്കില്‍ പ്രത്യേക ടെലിവിഷനുകളോ സെറ്റ് ടോപ്പ് ബോക്‌സോ വേണം. തുടക്കത്തില്‍ സോണി, ലൊജിടെക്ക് എന്നീ കമ്പനികള്‍ വഴിയായിരിക്കും ഗൂഗിള്‍ ടിവി ഉപകരണങ്ങള്‍ വിപണിയിലെത്തുക.
ടെലിവിഷനെയും ഇന്റര്‍നെറ്റിനെയും ഒരേ ചാലകത്തിലൂടെ ജനങ്ങളിലേയ്‌ക്കെത്തിക്കുകയാണ് ഇന്റര്‍നെറ്റ് ടിവി കൊണ്ട് ഗൂഗിള്‍ ടിവി ലക്ഷ്യമിടുന്നത്.
ടിവിയില്‍ നിന്നു ഗൂഗിളിന്റെ ക്രോം ബ്രൌസറിലേയ്ക്കു നേരിട്ടു പോകാന്‍ ഇതുവഴി സൗകര്യമുണ്ടാവും. നൂറുകണക്കിനു ടിവി ചാനലുകള്‍ ഈ സംവിധാനം വഴി ലഭിക്കും. അതോടൊപ്പം ഓണ്‍ലൈന്‍ വഴി ബ്രൌസ് ചെയ്യാനും സാധിക്കും.












Click it and Unblock the Notifications