മനാമയിലെ സ്വര്‍ണകടയില്‍ മോഷണം: യുവതി പിടിയില്‍
മനാമ: തന്ത്രപൂര്‍വം സ്വര്‍ണ കടകളില്‍ മോഷണം നടത്തുന്ന തമിഴ്നാട്ടുകാരി മനാമയില്‍ പിടിയിലായി. മനാമയിലെ ഗോള്‍ഡ് സിറ്റിയിലെ കടകളിലാണ് ഇവര്‍ മോഷണം നടത്തിയത്. മോഷണത്തിന് ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവര്‍ പിടിയിലായി.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം സ്വദേശിയാ ജുനൈദ (31)യാണ് പിടിയിലായത്. മോഷണം നടത്തി കടക്കാന്‍ ശ്രമിച്ച ഇവരെ പിടിയ്ക്കാനായി ജ്വല്ലറി അധികൃതരും സെക്യൂരിറ്റി ജീവനക്കാരും പിടിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ഒരു മണിയ്ക്കൂറിനകം ഇവരെ പൊലീസ് പിടികൂടി.
2010 ഡിംസബര്‍ 28 നായിരുന്നു സംഭംവം. മനാമഗോള്ഡ് സിറ്റിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയിലെത്തിയ ഇവര്‍ ഒരു പവന്റെ ബ്രേസ്ലേറ്റ് വാങ്ങി. ഇതിനിടെ ജ്വല്ലറിയിലുള്ളവരെ വെട്ടിച്ച് രണ്ടര പവന് കമ്മല്‍ മോഷ്ടിച്ചു. തിരക്കിനിടയിലൂടെ രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ ജീവനക്കാര്‍ മോഷണം കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല.
മൂന്ന് വയസ്സോളം പ്രായമുള്ള കുട്ടിയും ഈ സ്ത്രീയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. നല്ല വസ്ത്രങ്ങള്‍ ധരിച്ച് കാറിലാണ് ജുനൈദ എത്തിയത്. ആലൂക്കാസ് ജ്വല്ലറിയില്‍ എത്തിയപ്പോള്‍ പാന്റും ഷര്‍ട്ടും ഓവര്ക്കോട്ടുമായിരുന്നു വേഷം. കടയില്‍ നിന്ന് എട്ടുഗ്രാമിന്റെ മാല ഉടുപ്പിന്റെ പോക്കറ്റില്‍ സെയില്സ്മാന്മാര് കണ്ടു. മാല തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ മോഷ്ടിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം.
പോക്കറ്റില്‍ കാറിന്റെ താക്കോല്‍ മാത്രമേയുള്ളൂ എന്നുപറഞ്ഞ് താക്കോല്‍ പുറത്തെടുത്തപ്പോള്‍ മോഷ്ടിച്ച മാലയും 28ന് ഗോള്‍ഡ് സിറ്റിയിലെ ജ്വല്ലറിയില്‍ നിന്നെടുത്ത രണ്ട് കമ്മലില്‍ ഒരെണ്ണവും താക്കോലിനൊടൊപ്പം പുറത്തുവന്നു. ആഭരണം ജീവനക്കാര്‍ തിരിച്ചുവാങ്ങിയ ഉടന്‍ ജുനൈദ പുറത്തിറങ്ങി രക്ഷപ്പെട്ടു.
ഒട്ടും വൈകാതെ ഗോള്‍ഡ് സിറ്റിയിലെ തന്നെ മറ്റൊരു ജ്വല്ലറിയിലെത്തി. ഇവിടെ നിന്ന് ഒരു സ്വര്‍ണമാല മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവരെ തെരഞ്ഞെത്തിയ ജോയ് ആലൂക്കാസ് ജ്വല്ലറി ജീവനക്കാര്‍ ജുനൈദയെ തിരിച്ചറിഞ്ഞു. മറ്റേ കമ്മല്‍ കൂടി ആവശ്യപ്പെട്ടപ്പോള്‍ ജുനൈദ വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഡല്‍മന്‍ ഇന്റര്നാഷനലിനു സമീപമുള്ള ടാക്സി പാര്‍ക്കിംഗിനു സമീപമാണ് ഇവരുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ജ്വല്ലറി ജീവനക്കാരും സെക്യൂരിറ്റിക്കാരും പിന്തുടരുന്നതുകണ്ട് ഇവര്‍ കാറില്‍ ഓടിക്കയറുകയും ഡോര്‍ ലോക്കുചെയ്യുകയും ചെയ്തു. ടാക്സിക്കാരും സമീപത്തുള്ളവരുമെല്ലാം ചുറ്റും കൂടിയെങ്കിലും കുട്ടിയെ മടിയില്‍ വച്ച് ഇവര്‍ കാര്‍ ഓടിച്ചുപോകുകയായിരുന്നു. ഉടന്‍ ജ്വല്ലറി ജീവനക്കാര്‍ എമര്‍ജന്‍സി നമ്പറില്‍ കാര്‍ നമ്പര്‍ സഹിതം പൊലീസില്‍ വിവരമറിയിച്ചു. ഒരു മണിക്കൂറിനകം പൊലീസ് ഇവരെ പിടികൂടി. ജുനൈദ ഇപ്പോള്‍ ഈസ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണെന്ന് ജ്വല്ലറി ജീവനക്കാര്‍ പറഞ്ഞു.
പിന്നീട് ജുനൈദയുടെ പിതാവ് ജ്വല്ലറിക്കാരെ സമീപിച്ച്, ബാക്കിയുള്ള സ്വര്‍ണം തിരിച്ചുതരാമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മദ്യപിച്ചതിനെ തുടര്‍ന്നാണത്രേ ജുനൈദ മോഷണം നടത്തിയത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications