സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുക: ഒബാമ

പുതുവര്‍ഷ ദിനത്തില്‍ റേഡിയോയിലൂടെയും, ഇന്റര്‍നെറ്റിലൂടെയും നല്‍കിയ സന്ദേശത്തിലാണ് ഒബാമ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വച്ചത്.
മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കക്കാരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടുവെന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ സമ്പദ്വ്യവസ്ഥ പുരോഗതിയുടെ പാതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഈ പുരോഗതിയെ മുന്നോട്ട് കൊണ്ടുപോവാനാണ് ഓരോ അമേരിക്കക്കാരും ശ്രമിക്കേണ്ടത്.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചു വരികയാണ്. ഉടന്‍ തന്നെ അതിന്റെ ഫലം കണ്ടു തുടങ്ങും- ഒബാമ പ്രസംഗത്തില്‍ വ്യക്തമാക്കി.
അമേരിക്കന്‍ സര്‍ക്കാരില്‍ റിപ്പബ്‌ളിക്കനുകള്‍ക്കും, ഡെമോക്രാറ്റുകള്‍ക്കും ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ രാജ്യത്തിന്റെ പുരോഗതിയ്ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു.












Click it and Unblock the Notifications