Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവലിന് 22000 പൊലീസുകാര്‍; 17കാരിയെ കൊന്നു

ദില്ലി: പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ പതിനേഴുകാരി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ദില്ലി നഗരത്തെ ഞെട്ടിച്ചു. തെക്കു കിഴക്കന്‍ ദില്ലിയിലാണ് കൊലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുതുവര്‍ഷരാവിലെ സുരക്ഷയ്ക്കായി 22,000 പൊലീസുകാരെയാണ് ദില്ലി നഗരത്തില്‍ മാത്രം വിന്യസിച്ചിരുന്നത്. ഇവരുടെ മൂക്കിന് താഴെയാണ് ക്രൂരത നടന്നത്.

ലേഡി ഹാര്‍ഡിംഗെ ആശുപത്രിയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ സഹോദരനൊപ്പം താമസിക്കുന്ന ജെന്നിഫര്‍ (17) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാലു മണിക്കാണ് സെക്ടര്‍ 13നും സെക്ടര്‍ 14നും ഇടയ്ക്കുള്ള ദ്വാരകയിലെ ഡി.ഡി.എ. സ്ഥലത്തുനിന്നും കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയതായിരുന്നു പെണ്‍കുട്ടി.

തല കരിങ്കല്ല് കൊണ്ട് തകര്‍ത്ത്, അര്‍ദ്ധ നഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു സമീപത്തുനിന്നും രക്തം പുരണ്ട കല്ലും പോലീസിനു ലഭിച്ചു. പെണ്‍കുട്ടി മാനഭംഗത്തിനിരയായിട്ടുണ്ടോ എന്നു പറയാറായിട്ടില്ലെന്നാണ് പോലീസിന്റെ അഭിപ്രായം. ലൈംഗിക ബന്ധം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് ബലാത്കരമാണോയെന്ന് അറിയണമെങ്കില്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിയ്ക്കണമെന്നും അവര്‍ പറയുന്നു.

അതേ സമയം രണ്ടു പേരെങ്കിലും പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയെന്നാണ് മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനകളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.

പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാനാണ് മുഖം കല്ലുകൊണ്ട് തകര്‍ത്തത് എന്നാണ് അധികൃതരുടെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+