ബാലവേലയെ ന്യായീകരിച്ച ബുദ്ധദേവ് വിവാദത്തില്‍
കൊല്‍ക്കത്ത: ബാലവേലയെ അനുകൂലിച്ച് പരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വിവാദത്തില്‍. ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബുദ്ധദേവിന്റെ വിവാദ പരാമര്‍ശം.
രാജ്യത്ത് നിലവിലുള്ള സാഹചര്യത്തില്‍ കുട്ടികള്‍ വേലയെടുക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് അപ്രായോഗികമാണെന്ന് ബുദ്ധദേവ് പറഞ്ഞു.'' കുട്ടികളുടെ കുടുംബങ്ങളുടെ വരുമാനം നിലയ്ക്കുമെന്നതിനാല്‍ അവരെ ജോലിയെടുക്കുന്നതില്‍നിന്നു തടയാന്‍ നമുക്കു സാധിക്കില്ല.
കുട്ടികള്‍ പഠിക്കുകയും പണിയെടുക്കുകയും വേണം. അവര്‍ ജോലി ചെയ്യുന്നതിനൊപ്പം പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നല്ലത്.പഠനത്തിനൊപ്പം ജോലി ചെയ്യാന്‍ കുട്ടികളെ തയാറാക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്'' ബുദ്ധദേവ് അഭിപ്രായപ്പെട്ടു.
രാജ്യമെമ്പാടും ബാലവേല നിരോധിച്ച് നാലു വര്‍ഷം മുമ്പ് കേന്ദ്രം നിയമം കൊണ്ടു വന്നത് നടപ്പാക്കാന്‍ ഇതുവരെ ബംഗാള്‍ നടപടിയെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ബുദ്ധദേവിന്റെ പരാമര്‍ശം.












Click it and Unblock the Notifications