സിറ്റിബാങ്ക് തട്ടിപ്പ്: ഹീറോ സിഎഫ്ഒ അറസ്റ്റില്‍
ഗുഡ്ഗാവ്: ഗുഡ്ഗാവിലെ സിറ്റി ബാങ്ക് ശാഖയിലെ മൂന്ന്‌റ കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹീറോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സഞ്ജയ് ഗുപ്തയെ പൊലീസ് അറസ്റ്റു ചെയ്തു.
തട്ടിപ്പിലെ മുഖ്യപ്രതിയും ബാങ്ക് മാനേജരുമായ ശിവരാജ്പുരിയുടെ മൊഴിയെ തുടര്‍ന്നാണ് പൊലീസ് ഗുപ്തയെ അറസ്റ്റു ചെയ്തത്. സിറ്റി ബാങ്കിലെ ഗുഡ്ഗാവ് ശാഖയില്‍ പണം നിക്ഷേപിക്കുന്നതിന് സഞ്ജയ് ഗുപ്തക്ക് കൈക്കൂലി ലഭിച്ചിരുന്നു എന്നാണ് ആരോപണം.
കോടതിയില്‍ ഹാജരാക്കിയ സഞ്ജയ് ഗുപ്തയെ അഞ്ചു ദിവസത്തേക്ക് റിമാന്റ് ചെയ്തു. ് ബ്രാഞ്ച് മാനേജര്‍ ശിവരാജ് പുരിയെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്രത്യേക സ്‌കീമുകളിലൂടെ നിക്ഷേപത്തുക ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് നേടിയ നിക്ഷേപത്തുകയില്‍ നിന്ന്
കോടികള്‍ തട്ടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇങ്ങനെ നിക്ഷേപിക്കുന്ന പണം ശിവരാജ് പുരി അടക്കമുള്ള ഉദ്യോഗസ്ഥര്‍ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും പേരില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ റിസര്‍വ് ബാങ്ക് പ്രത്യേകമായി അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications