കെപിസിസി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: കെപിസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. വെബ് സൈറ്റില്‍ നുഴഞ്ഞുകയറിയവര്‍ പാക് അനുകൂല മുദ്രാവാക്യങ്ങളും കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശങ്ങളും സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. സൈറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സൈറ്റ് ഹാക്ക് ചെയ്ത വിവരം അറിയുന്നത് എന്ന് കെപിസിസി ഐടി ഉപദേഷ്ടാവ് രഞ്ജിത് ബാലന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
പാകിസ്ഥാന്‍ അനുകൂലികളാണ് സൈറ്റ് ഹാക്ക് ചെയ്തത് എന്ന് കരുതുന്നു. 'കശ്മീര്‍ പാകിസ്ഥാന്റേതാണ്', 'കശ്മീര്‍ സ്വന്തമാക്കാമെന്ന് ആഗ്രഹിക്കുന്നത് അവസാനിപ്പിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സൈറ്റിന്റെ ആമുഖ താളിനു പകരം പ്രദര്‍ശിപ്പിച്ചിരുന്നത്. ഇപ്പോള്‍
ഹാക്കര്‍മാരുടെ ഐപിയും സെര്‍വറും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം 569ഓളം പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചിരുന്നു. ഇതില്‍ രണ്ട് ഐപി വിലാസങ്ങള്‍ ഇസ്ലാമബാദില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications