കൈവെട്ട് പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: മൂവാറ്റുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതികള്‍ക്ക് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ജാഫര്‍, രണ്ടാം പ്രതി ഷെരീഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കേസില്‍ കുറ്റപത്രം ഇനിയും സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്. 54 പേരെ പ്രതി ചേര്‍ത്തിട്ടുളള കേസില്‍ മുഖ്യപ്രതി ആലുവ സ്വദേശി എം.കെ. നാസര്‍ ഉള്‍പ്പെടെ 30 പ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications