ലീഗ് ഓഫീസുകള്‍ക്ക് നേരെ ബോംബേറ്
കോഴിക്കോട്: പയ്യോളിയില്‍ മുസ്‌ലീം ലീഗ് ഓഫീസുകള്‍ക്ക് നേരെ ബോംബേറ്. പള്ളിക്കര, തച്ചംകുന്ന് എന്നിവിടങ്ങളിലെ ലീഗ് ഓഫീസുകള്‍ക്ക് നേരെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ബോംബേറുണ്ടായത്. രണ്ടിടത്തും കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.
ലീഗ് ജില്ലാ സെക്രട്ടറി ടിടി ഇസ്മയിലിന്റെ വീടിന് തൊട്ടരികിലാണ് തച്ചംകുന്നിലെ ലീഗ് ഓഫീസ്. പള്ളിക്കരയിലെ ഓഫീസിന് നേരെ ബോംബേറുണ്ടാകുന്നത് ഇത് നാലാംതവണയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications