ലോട്ടറി: വിഎസിന്റെ നിലപാട് പിബി ചര്‍ച്ച ചെയ്യും

ഈ വിഷയം സിപിഎം പോളിറ്റ് ബ്യൂറൊ ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. സെക്രട്ടേറിയറ്റ് യോഗത്തിന്റെ ഒടുവില്‍ നടന്ന മറുപടി പ്രസംഗത്തിലാണ് കാരാട്ട് ഇത് വ്യക്തമാക്കിയത്.
ലോട്ടറി തട്ടിപ്പില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന സിപിഎം നിലപാടിന്റെ മുന ഒടിയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇത് പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ താറടിയ്ക്കുന്നതിന് തുല്യമാമെന്നായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ സെക്രട്ടേറിയറ്റിലെ നിലപാട്. എന്നാല്‍ അന്യസംസ്ഥാന ലോട്ടറി തട്ടിപ്പില്‍ തന്റെ നിലപാടുകളില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വ്യക്തമാക്കി.
പ്രശ്നം സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് കേന്ദ്രനേതൃത്വത്തിന് നല്‍കിയ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണത്രെ ഈ വിഷയം പി.ബി ചര്‍ച്ചചെയ്യുമെന്ന് കാരാട്ട് വ്യക്തമാക്കിയത്.
പിടികിട്ടാപ്പുള്ളിയായ കൊള്ളക്കാരനെതിരെ അന്വേഷണം ആവശ്യപ്പെടുന്നത് എങ്ങനെ പാര്‍ട്ടി വിരുദ്ധവും ലെനിനിസ്റ്റ് തത്വങ്ങളുടെ ലംഘനവുമാകുമെന്നും ആയിരുന്നു അച്ചുതാനന്ദന്റെ ചോദ്യം.












Click it and Unblock the Notifications