സ്മാര്‍ട്ട് സിറ്റി സിഇഒയെ മാറ്റില്ല

സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ചുമതല ടീകോമില്‍നിന്ന് വേര്‍പെടുത്തി ദുബായ് സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലിനെ ഏല്പിക്കും എന്നു വന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് അല്‍മുള്ള വ്യക്തമാക്കി. സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലും ടീകോമുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നോട്ടു കൊണ്ടുപോവുക ടീകോംതന്നെ ആയിരിക്കും.
ഭൂമിയിലെ സ്വതന്ത്ര വില്‍പ്പനാവകാശത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ടീകോം തയ്യാറല്ല. ഫരിദ് അബ്ദുല്‍ റഹ്മാന്റെ തീരുമാനങ്ങളില്‍ ടീകോം ഉറച്ച് നില്‍ക്കുകയാണ്. കൊച്ചി സ്മാര്‍ട്ട് സിറ്റിക്കായി പ്രവാസി വ്യവസായി എം. എ. യൂസഫലി നടത്തുന്ന ക്രിയാത്മക ഇടപെടലുകള്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
സ്മാര്‍ട്ട് സിറ്റി സംബന്ധിച്ചുള്ള ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ് അംഗീകരിക്കാന്‍ കേരളം തയ്യാറാകണമെന്നും മുല്ല ആവശ്യപ്പെട്ടു.
തനിക്കെതിരെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നില്ല എന്ന് മുല്ലയോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ. ഫാരിദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ. കേരളത്തില്‍ വരുന്നത് മദ്യപിക്കാന്‍ ആണെന്നൊയിരുന്നു ഒരു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. അറുപതു വര്‍ഷം പൊതുരംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ള തന്നേക്കാള്‍ പത്തു മുപ്പതു വയസ്സ് പ്രായം ഉള്ള മുഖ്യമന്ത്രിയോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications