വ്യഭിചാരക്കേസിലെ വധശിക്ഷ ഒഴിവായേക്കും
വ്യഭിചാര കേസില്‍ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കപ്പെട്ട ഇറാന്‍ വനിത ഷേക്കിന മുഹമ്മദ് അഷ്തിനിയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധിച്ചേക്കുമെന്നു മുതിര്‍ന്ന ജുഡീഷ്യറി ഉദ്യോഗസ്ഥന്‍.
കേസ് പരിഗണിക്കുന്ന കിഴക്കന്‍ അസൈര്‍ബൈജാന്‍ പ്രവിശ്യാ ജുഡീഷ്യറി തലവന്‍ മാലിക് അജ്ദാര്‍ ഷറീഫിയാണ് ഇക്കാര്യം പറഞ്ഞത്.
അഷ്തിനിയുടെ കേസില്‍ ചില കാര്യങ്ങളില്‍ അവ്യക്തത തുടരുന്നതാണ് അന്തിമതീരുമാനം വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. അഷ്തിനിയെ കല്ലെറിഞ്ഞുകൊല്ലാനുള്ള വിധി പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.












Click it and Unblock the Notifications