ഓഹരി വിപണിയില്‍ ചാഞ്ചാട്ടം
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ജനവരി നാലിന് കാര്യമായ കയറ്റം കാണിച്ചില്ല. രാവിലെ വിപണി തുടങ്ങിയപ്പോള്‍ അല്പം കയറ്റം കാണിച്ചെങ്കിലും പിന്നീട് താഴോട്ടായിരുന്നു.
ഏഷ്യന്‍ വിപണികള്‍ ഒക്കെ തന്നെ കയറ്റത്തിലായിരുന്നെങ്കിലും അത് ഇന്ത്യന്‍ വിപണിയെ തുണച്ചില്ല. ബാങ്കിംഗ്, ോട്ടോ എഫ് എം സി ജി, ഓയല്‍-ഗ്യാസ് ഓഹരികള്‍ ഒക്കെ തന്നെ താഴോട്ടായിരുന്നു.
സെന്‍സെക്സ് 20,498.72 (-62.33)
നിഫ്ടി 6,146.35 (-11.25)
വിപണിയില്‍ കയറ്റത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ ബെയര്‍ വിപണിയുടെ ലക്ഷണങ്ങളും കാണുന്നില്ല. വിദേശ ഫണ്ടുകളില്‍ നിന്നുള്ള പണം ഇന്ത്യയില്‍ കാര്യമായി എത്തുന്നുല്ല. വര്‍ഷാദ്യമായതാവണം ഇതിന് കാരണം. എന്നാല്‍ വൈകാതെ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള പണം വന്‍ തോതില്‍ വിപണിയില്‍ എത്തുമെന്നാണ് കണക്ക് കൂട്ടല്‍.
2011 ന്റെ ഒടുവില്‍ സെന്‍സെക്സ് 24000 ല്‍ എത്തുമെന്നാണ് ജെ പി മോര്‍ഗന്‍ കണക്കാക്കുന്നത്.












Click it and Unblock the Notifications