Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐഎഡിഎംകെയില്‍ ചേര്‍ന്നാല്‍ എയെര്‍ടെല്‍ ഫ്രീ

AIADMK
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ ജനങ്ങളെ ആകര്‍ഷിക്കാന്‍ തമിഴകത്തെ രാഷ്ട്രീയ കക്ഷികള്‍ പുതിയ അടവുകള്‍ പയറ്റുന്നു.

പലരും പാര്‍ട്ടിയില്‍ അംഗമാകുന്നവര്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ഇതിനിടെ തീര്‍ത്തും വ്യത്യസ്തമായൊരു തന്ത്രവുമായിട്ടാണ് എഐഎഡിഎംകെ മുന്നോട്ടുവന്നിരിക്കുന്നത്.

പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് എയര്‍ടെലിന്റെ ക്ലോഡ്‌സ് യൂസര്‍ ഗ്രൂപ്പ് മൊബൈല്‍ കണക്ഷന്‍ നല്‍കുമെന്നാണ് എഐഡിഎഡിഎംകെയുടെ വ്ഗ്ദാനം.

ഈ ഗ്രൂപ്പില്‍ മെമ്പര്‍ ആകുന്നവര്‍ക്ക് പ്രതിമാസം 199 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ലഭിക്കുന്നത് അണ്‍ലിമിറ്റഡ് കോളുകളാണ്. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് തമ്മില്‍ ഇനി എത്ര നേരം വേണമെങ്കിലും പാര്‍ട്ടിക്കാര്യങ്ങള്‍ സംസാരിക്കാം. കാശ് പോകുമെന്ന പേടിയും വേണ്ട.

സ്‌കീമിന് കീഴില്‍ വരുന്നവര്‍ക്ക് മാസം 400 മിനിറ്റിന്റെ സൌജന്യകോളുകളും 2,500 സൌജന്യ മെസേജുകളും ലഭിക്കും.

മൊബൈല്‍ ഫോണ്‍ പോലുള്ള ആധുനിക ഉപകരണങ്ങളില്‍ താല്‍പര്യമുള്ള പുതുതലമുറയെ ലക്ഷ്യം വെച്ചാണ് എ ഐ എ ഡി എം കെ ഈ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

കാര്യമെന്തുതന്നെയായാലും ഇക്കാര്യത്തില്‍ പാര്‍ട്ടിയ്ക്ക് തെറ്റിയില്ല. എഐഎഡിഎംകെ വാഗ്ദാനം വന്നതോടെ ഈ സ്‌കീമില്‍ പുതിയ കണക്ഷനുകള്‍ക്കായി 100 അപേക്ഷകള്‍ ഇതിനോടകം തങ്ങള്‍ക്ക് ലഭിച്ചതായി എയര്‍ടെല്‍ ഉദ്യോസ്ഥന്‍ അറിയിച്ചു.

എ ഐ എ ഡി എം കെ മെമ്പര്‍ഷിപ്പ് നേടിയവര്‍ എയര്‍ടെല്‍ സിം എടുക്കുമ്പോള്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് വേണം ഒന്നാമത്തെ ഡോക്യുമെന്റ് ആയി നല്കാന്‍. ഒപ്പം തിരിച്ചറിയല്‍ കാര്‍ഡും ഒരു ഫോട്ടോയും നല്കണം. പുതിയ പദ്ധതിയിലൂടെ 30,000 പേരെയെങ്കിലും നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എയര്‍ടെല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+