കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരയ്ക്കയില്‍ സുന്ദരി കലീമുള്ളയുടെ ഐശ്വര്യ

  • By Lakshmi
Google Oneindia Malayalam News

Aishwarya guava
ലഖ്നൊ: മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവ പോലെ ഇതാ പേരയ്ക്കാക്കൂട്ടത്തില്‍ ഒരു ഐശ്വര്യ. മണവും മാര്‍ദ്ദവവും കാണാന്‍ സൗന്ദര്യവും കൂടുതലുള്ള പുതിയയിനം പേരക്കയാണ് ഐശ്വര്യ.

ഗ്രാഫ്റ്റിങ് പൂന്തോട്ടനിര്‍മ്മാണവിദഗ്ധനും പത്മശ്രീ ജേതാവുമായ ഹാജി കലീമുള്ള ഖാനാണ് പുതിയയിനം പേരക്ക രൂപപ്പെടുത്തിയെടുത്തത്.

നേരത്തേ മാമ്പഴങ്ങളില്‍ വൈവിധ്യം കൊണ്ടുവന്ന് ഖാന്‍ ശ്രദ്ധനേടിയിരുന്നു. ഉത്തര്‍പ്രദേശില്‍ മാമ്പഴത്തിന് പ്രശസ്തമായ മലീഹാബാദ് സ്വദേശിയാണ് ഖാന്‍.

രാജ്യത്ത് ഇപ്പോഴുള്ളതില്‍നിന്നും പരമ്പരാഗത ഇനങ്ങളില്‍നിന്നും രുചിയിലും മണത്തിലും കാഴ്ചയിലും വ്യത്യസ്തമാണ് പുതിയ പേരക്കയെന്ന് കലീമുള്ള അവകാശപ്പെടുന്നു.

മൃദുവായ കുരുക്കളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എട്ടുവര്‍ഷമെടുത്താണ് ഖാന്‍ ഇത് വികസിപ്പിച്ചെടുത്തത്. രാസവളമോ കീടനാശിനികളോ ഒട്ടും ഉപയോഗിച്ചിട്ടില്ല.

വേപ്പണ്ണയാണ് കീടപ്രതിരോധത്തിനുപയോഗിച്ചതെന്നും വര്‍ഷം മുഴുവനും വിള ലഭിക്കുകയും ചെയ്യും. 3.7 അടി നീളമുള്ള ചെടിയില്‍നിന്ന് 72ഓളം പഴങ്ങള്‍ ലഭിക്കുമെന്നും ഖാന്‍ പറയുന്നു.

70കാരനായ ഖാന്‍ 2010ല്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ പുതിയഇനം മാമ്പഴം പുറത്തിറക്കിയിരുന്നു. വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലുമുള്ള 300 മാമ്പഴങ്ങളുണ്ടാവുന്ന ഒറ്റ മാവ് സൃഷ്ടിക്കുകവഴി ഇദ്ദേഹം മുമ്പ് വാര്‍ത്തയിലിടം പിടിച്ചിരുന്നു.

ഐശ്വര്യയെന്ന പേരില്‍ മാമ്പഴവും ഖാന്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏഴാംക്ലാസ്സിനുശേഷം പഠനം നിര്‍ത്തി കുടുംബ ബിസിനസ്സില്‍ പങ്കാളിയായ കലീമുള്ള പുതിയ ഇനം പഴങ്ങളുടെ സൃഷ്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

English summary
Padmashree horticulturist Haji Kaleemullah Khan has developed a sweeter variety of guava and named it after Bollywood actress Aishwarya Rai,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X