എംഎല്‍എയുടെ കൊല: പീഡനത്തിന്റെ പ്രതികാരം?

ബിഹാറിലെ പുര്‍നിയയിലെ ബിജെപി എംഎല്‍എയായ രാജ്കിഷോര്‍ കേസരിയെയാണ് രൂപം പഥക് എന്ന സ്‌കൂള്‍ അധ്യാപിക കുത്തിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ കിഷോറിന്റെ വീട്ടിലെത്തിയ രൂപം ഷാളിനുള്ളില്‍ ഒളിച്ചുവെച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു. കഴുത്തിനും വയറിലും നെഞ്ചിലും കുത്തേറ്റ രാജ്കിഷോര്‍ ഉടന്‍ തന്നെ മരിച്ചു.
പുര്‍നിയയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ രൂപം പഥക്കിനെ മൂന്ന് വര്‍ഷം മുമ്പ് രാജ്കിഷോര്‍ കേസരി മാനഭംഗപ്പെടുത്തിയെന്ന് ആരോപണമുണ്ടായിരുന്നു. രാജ് കിഷോറിനെതിരെ പൂനം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
രൂപം പഥക്കിനെ എംഎല്‍എയുടെ വസതിയിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ പുര്‍നിയ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു.
അതേ സമയം എംഎല്‍എയെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു രൂപം പഥക്ക് ശ്രമിച്ചിരുന്നതെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോഡി ആരോപിച്ചു.
രാജ്കിഷോര്‍ കേസരി പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടയാളായിരുന്നു. അദ്ദേഹത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു സ്ത്രീയുടെ ശ്രമം. സംഭവത്തിന് പിന്നിലുള്ള ഉദ്ദേശ്യവും ആരൊക്കെ പിന്നിലുണ്ടെന്ന കാര്യവും അന്വേഷിയ്ക്കണം. പീഡനക്കേസില്‍ രൂപം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ലെന്നും പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊലീസാണ് കേസെടുത്തതെന്നും സുശീല്‍ മോഡി പറഞ്ഞു.












Click it and Unblock the Notifications