മാനഭംഗം: ബിഎസ്‍പി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍
ലഖ്‍നൊ: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ പ്രതിയായ എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍.
ബഹുജന്‍ സമാജ്പാര്‍ട്ടി(ബിഎസ്‍പി) എംഎല്‍എ പുരുഷോത്തം നാരായണ്‍ ദ്വിവേദിയെ മുഖ്യമന്ത്രി മായാവതിയാണ് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും ജയിലിലടയ്ക്കുമെന്നും മായാവതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ദ്വിവേദിയും കൂട്ടാളികളും കൂടി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തെപ്പറ്റി അന്വേഷണത്തിന് മായാവതി ജനുവരി 1ന് ശനിയാഴ്ച ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications