ഗോവയില്‍ വന്‍ സ്വര്‍ണശേഖരം
പനാജി: ഗോവയില്‍ കാണപ്പെടുന്ന പാറകളില്‍ സ്വര്‍ണത്തിന്റെ വന്‍ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തല്‍. വടക്കന്‍ താലൂക്കായ പെര്‍നത്തുനിന്നു തുടങ്ങി തലസ്ഥാന നഗരമായ പനാജിയും കടന്നു സില്‍സെറ്റെ താലൂക്ക് വരെ നീണ്ടുകിടക്കുന്ന 15 കിലോമീറ്റര്‍ പ്രദേശത്ത് കാണപ്പെടുന്ന പാറകളില്‍ വന്‍തോതില്‍ സ്വര്‍ണനിക്ഷേപമുള്ളതായാണ് സൂചന.
ഗോവ സര്‍വകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ ഡോക്ടര്‍ നന്ദകുമാര്‍ കാമത്ത് ആണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്. ഇക്കാര്യത്തെപ്പറ്റി മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
65 മീറ്റര്‍ വരെ ആഴത്തിലാണു സ്വര്‍ണനിക്ഷേപങ്ങളുള്ളത്. പൂര്‍ണതോതിലുള്ള പഠനങ്ങള്‍ക്കുശേഷമല്ലാതെ ഇവിടെ ഖനനം അനുവദിക്കരുതെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട് ഡോ. കാമത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications