കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തചരിത്ര: യഥാര്‍ത്ഥ 'നായകന്‍' കൊല്ലപ്പെട്ടു

  • By Ajith Babu
Google Oneindia Malayalam News

Maddelacheruvu Suri
ഹൈദരാബാദ്: ആന്ധ്രാ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച പരിതല രവിയുടെ കൊലക്കേസിലെ മുഖ്യപ്രതിയായ മഡേലച്ചെരുവ് സൂര്യനാരായണ റെഡ്ഡി എന്ന സൂരി വെടിയേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സൂരിയ്ക്ക് വെടിയേറ്റത്.

അനന്തപൂരിലെ വിമതനേതാവായ സൂരിയുടെ അനുയായികളിലൊരാള്‍ തന്നെയാണ് കൊന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തലയിലും നെഞ്ചിലും വയറിലുമായി അഞ്ചോളം വെടിയുണ്ടകള്‍ തറച്ചുകയറിയ സൂരിയെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 1997 ലെ ജൂബിലി ഹില്‍സ് ബോംബ് സ്‌ഫോടനം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയായ സൂര്യ അടുത്തകാലത്താണ് ജയില്‍മോചിതനായത്.

ഒരു അഭിഭാഷകനെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്കുമടങ്ങുകയായിരുന്ന സൂരിയുടെ കാറിന് നേരെ മൂന്നംഗ അജ്ഞാത സംഘം വെടിവെച്ചുവെന്നായിരുന്നു നേരത്തെ വന്ന മറിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ സൂരിയ്‌ക്കൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന അദ്ദേഹത്തിന്റെ സഹായിയായ ഭാനു കിരണാണ് കൊലയാളിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സൂരിയുടെ ജന്‍മനാടായ അനന്തപൂരില്‍ പൊലീസ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു സംഭവത്തെ അപലപിച്ചു.

2005 ജനുവരി 24നാണ് ടിഡിപി നേതാവ് പരിതല രവി കൊല്ലപ്പെടുന്നത്. തന്റെ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയ ടിവി ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പരിതല രവിയെന്നായിരുന്നു സൂരി വിശ്വസിച്ചിരുന്നത്. ഇതിന് പ്രതികാരമായാണ് രവിയെ കൊല്ലാന്‍ സൂരി തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.

ഇവര്‍ തമ്മിലുള്ള പോരാണ് 'രക്തചരിത്ര' എന്ന പേരില്‍ രാം ഗോപാല്‍ വര്‍മ സിനിമയാക്കിയത്. രവി-സൂരി കുടുംബ പരമ്പരയുടെ ശത്രുതയും കൊലപാതകങ്ങളുമാണ് 'രക്തചരിത്ര'യുടെ പ്രമേയം. സൂര്യനാരായണ റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് കോളിവുഡ് സൂപ്പര്‍ താരം സൂര്യയും രവിയായി അഭിനയിച്ചത് നടന്‍ വിവേക് ഒബ്‌റോയിയുമായിരുന്നു. സൂര്യനാരായണയെ ജയിലില്‍ പോയി കണ്ടാണ് സംവിധായകനായ വര്‍മ്മ കഥ തയ്യാറാക്കിയത്.

ചിത്രം പുറത്തിറങ്ങിയപ്പോള്‍ ബാംഗ്ലൂരിലെത്തിയ സൂര്യനാരായണ സിനിമ കാണുകയും ചെയ്തിരുന്നു. സിനിമയ്‌ക്കെതിരെ ആന്ധ്രയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രക്തചരിത്രയിലെ പല വിവാദഭാഗങ്ങളും ഒഴിവാക്കേണ്ടി വരികയും ചെയ്തു.

English summary
Maddelacheruvu Suri, the role played by Surya in Rakta Charitra, was killed yesterday by his close associate. He was attacked near Sanath Nagar, while he was going to Jubilee Hills in Hyderabad. Soon after that he was rushed to Apollo Hospital, where he breathed his last.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X