പമ്പയില്‍ വടംപൊട്ടി 20 പേര്‍ക്ക് പരിക്ക്
ശബരിമല: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പമ്പയില്‍ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കെട്ടിയിരുന്ന വടം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും അഞ്ച് കുട്ടികളുള്‍പ്പെടെ 20ഓളം പേര്‍ക്ക് പരിക്കേറ്റു.
വടം പൊട്ടിയപ്പോള്‍ നില തെറ്റി വീണാണ് പലര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications