നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു
കൊല്ലം: പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സത്യഭാമയ്‌ക്കൊരു പ്രണയലേഖനം എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ രാമചന്ദ്രന്‍ വിവിധ സമിതികളിലായി നൂറോളം നാടകളങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സൂപ്പര്‍മാന്‍, സ്വപ്നലോകത്തെ ബാലഭാസ്‌കര്‍, ദില്ലിവാല രാജകുമാരന്‍, യക്ഷിയും ഞാനും തുടങ്ങി ഒട്ടേറ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നാടകങ്ങളിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ച രാമചന്ദ്രന്‍ സീരിയല്‍ രംഗത്തും സജീവമായിരുന്നു.












Click it and Unblock the Notifications