കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനം: രാഷ്ട്രീയം മറന്ന് ഒന്നിയ്ക്കണമെന്ന് ആന്റണി

  • By Ajith Babu
Google Oneindia Malayalam News

AK Antony
കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ രാഷ്ട്രീയം മറന്ന് യോജിച്ച പ്രവര്‍ത്തനമാണ് വേണ്ടതെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി.

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമുണ്ടെങ്കില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്‍പ്പെടെ കേരളത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാനാവും. ഭരണപക്ഷത്തോട് എന്തൊക്കെ എതിര്‍പ്പുണ്ടെങ്കിലും വികസനകാര്യത്തില്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കണം. അതുപോലെ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ആന്റണി നിര്‍ദ്ദേശിച്ചു.

ഏഷ്യയിലെ ആദ്യ പ്രതിരോധ കപ്പല്‍ രൂപകല്പാ കേന്ദ്രമായ 'നിര്‍ദ്ദേശിന് ബേപ്പൂരിലെ ചാലിയത്ത് തറക്കില്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

കേരളത്തില്‍ നിലവില്‍ പ്രതിരോധവകുപ്പ് അഞ്ച് സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സഹകരണം അഭിനന്ദനീയമാണ്. പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതിനായി വ്യവസായ മന്ത്രി എളമരം കരീം കാണിച്ച പ്രത്യേക താത്പര്യത്തെ ആന്റണി പ്രശംസിച്ചു.

English summary
Defence Minister A K Antony lay the foundation stone of the National Institute for Research and Development in Defence Shipbuilding (NIRDESH) at Chaliyam, in Kozhikode district of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X