സിപിഎമ്മുമായി ഭിന്നതയില്ലെന്ന് ചന്ദ്രപ്പന്‍
തിരുവനന്തപുരം: സിപിഎമ്മും സിപിഐയും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍.
ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കുന്ന ശാസ്ത്രമേഖലയിലെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷം മാത്രമായിരിക്കുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
ശാസ്ത്രമേഖലയാണ് ഇത്തരം വിത്തിനങ്ങള്‍ ഉപയോഗിക്കാവുമോയെന്നകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടക്കുകയും തീരുമാനം രൂപീകരിക്കപ്പെടുകയും ചെയ്തശേഷം നിലപാട് സ്വീകരിക്കും- ചന്ദ്രപ്പന്‍ പറഞ്ഞു.
നേരത്തേ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് മണ്ടത്തരമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരം വിളകള്‍ ഉപയോഗിക്കാന്‍ സമയമായിട്ടില്ല. ഇക്കാര്യത്തില്‍ ദേശീയ തലത്തില്‍ കൂടുതല്‍ പഠനം അനിവാര്യമാണെന്നും ചന്ദ്രപ്പന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ സംസ്ഥാനത്ത് പ്രയോഗിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ചൊവ്വാഴ്ച വ്യക്തമാക്കി.












Click it and Unblock the Notifications