കൈക്കൂലി: പൊലീസുകാര്‍ക്ക് 7 വര്‍ഷം തടവ്
തിരുവനന്തപുരം: കേരള പോലീസ് ബില്‍ നിയമസഭ പാസ്സാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലില്‍ പോലീസിനെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാനും വ്യവസ്ഥ ചെയ്യുന്നു.
ആഭ്യന്തരമന്ത്രി ചെയര്‍മാനായി സംസ്ഥാന സുരക്ഷാകമ്മീഷന്റെ രൂപീകരണം, പോലീസ് സ്‌റ്റേഷനുകളിലെ പൊതുജനങ്ങളുടെ സ്വാതന്ത്ര്യം, സ്ത്രീകളുടെ സുരക്ഷ, പോലീസ് സ്‌റ്റേഷനിലെ പീഡനം സംബന്ധിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെടാനുള്ള സംവിധാനം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളും ബില്ലില്‍ ഉണ്ട്.
പോലീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സേനയുടെ അംഗ സംഖ്യ വര്‍ദ്ധിപ്പിക്കും. ക്രമസമാധാന പാലനവും അന്വേഷണവും രണ്ടായി തിരിക്കും. കൈക്കൂലി വാങ്ങുന്ന പൊലീസുകാര്‍ക്ക് ഏഴു വര്‍ഷം തടവുള്‍പ്പെടെയുള്ള ശിക്ഷ, പൊലീസ് വെരിഫിക്കേഷന് ഫീസ് എന്നിങ്ങനെയാണ് ബില്ലിലെ മറ്റുപ്രധാന നിര്‍ദ്ദേശങ്ങള്‍.
22നെതിരെ 42 വോട്ടുകള്‍ക്കാണ് ബില്‍ പാസ്‌സാക്കിയത്. പോലീസ് ബില്‍ പാസാക്കിയശേഷം സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു.












Click it and Unblock the Notifications