Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലകൃഷ്ണന്റെ രണ്ടാമത്തെ മരുമകനും കുരുക്കില്‍

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ രണ്ടാമത്തെ മരുമകനും ആരോപണത്തിന്റെ നിഴലില്‍.

അഡ്വക്കേറ്റ് എം ജെ ബെന്നിക്കും കോടികള്‍ സമ്പാദ്യമുണ്ടെന്നതിന് തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനധികൃത സ്വത്തുസമ്പാദ്യത്തിന് യൂത്ത് കോണ്‍ഗ്രസ് നേതാവും ബാലകൃഷ്ണന്റെ മൂത്ത മരുമകനുമായ പി വി ശ്രീനിജന്‍ ആരോപണങ്ങള്‍ നേരിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ഭൂമി ഇടപാടില്‍ ബെന്നി വന്‍ അഴിമതി നടത്തിയെന്നാണ് പരാതി. അഞ്ച് കോടിയുടെ ഇടപാടിന് മൊത്തം 81 ലക്ഷം രൂപ മാത്രമാണ് ഇയാള്‍ നല്‍കിയതത്രേ. ഇതില്‍ കോടികളുടെ അഴിമതി നടന്നെന്നാണ് തദ്ദേശവാസികളുള്‍പ്പെടെയുള്ളവരുടെ ആരോപണം.

ശ്രീനിജന്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുമുണ്ട്.

തൃശൂരില്‍ പതിനാറ് ലക്ഷം രൂപയുടേതുള്‍പ്പെടെ ഏഴ് കോടിയുടെ സ്വത്ത് ശ്രീനിജന്‍ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ശ്രീനിജന്‍ കേരളത്തിനകത്തും പുറത്തുമായി കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു ശ്രീനിജന്‍. ശ്രീനിജനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി എ കെആന്റണിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+