പ്രണയം പറഞ്ഞതിന് മര്‍ദ്ദനം; യുവാവ് ജീവനൊടുക്കി
കൊല്ലം: പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി. രതീഷ്(20) ആണ് ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് 7ന് മരങ്ങാട് ജങ്ഷന് സമീപം സുഹൃത്തിന്റെ വീടിനു മുന്നില്‍ സംസാരിച്ചുനിന്ന രതീഷിനെയും സുഹൃത്ത് ജിജോ, ജിജോയുടെ അമ്മ റോസമ്മ, എന്നിവരെ ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പറയുന്നു.
അയല്‍വാസിയോടുള്ള പ്രണയാഭ്യര്‍ത്ഥന ചോദ്യംചെയ്തായിരുന്നുവത്രേ മര്‍ദ്ദനം. സ്ഥലത്തെ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുവാണ് രതീഷ് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവതി.
സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും കുന്നിക്കോട് പോലീസ് വേണ്ടവിധത്തില്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. ഇതില്‍ മനംനൊന്ത യുവാവ് ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications