മുരളി ഉടന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തും: ആന്റണി

ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍നിന്നുള്ള എതിര്‍പ്പു് മാറിയിട്ടുണ്ടെന്നാണ് അറിവ്. മുരളിയെ തിരിച്ചുകൊണ്ടുവരുന്നതിനെ ആരും എതിര്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ പുനഃപ്രവേശം സംബന്ധിച്ച അവസാന വാക്ക് എന്റേതല്ല- ആന്റണി വ്യക്തമാക്കി.
മുരളിയുടെ പുനപ്രവേശം സംബന്ധിച്ചു മറ്റു സൂചനകള്‍ എ.കെ. ആന്റണി നല്‍കിയില്ല.
കെ. കരുണാകരന്റെ ബലികര്‍മങ്ങള്‍ക്കു മുന്നോടിയായി പൂങ്കുന്നം മുരളീമന്ദിരത്തില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച നടക്കുന്ന ബലികര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതുമൂലമാണ് തിങ്കളാഴ്ച വടകരയ്ക്കുള്ള യാത്രാമധ്യേ ആന്റണി മുരളീമന്ദിരത്തില്‍ എത്തി കെ. മുരളീധരനെയും പത്മജ വേണുഗോപാലിനെയും കണ്ടത്.
വൈകിട്ട് ആറരയോടെ എത്തിയ അദ്ദേഹം 15 മിനിറ്റോളം അവിടെ ചെലവഴിച്ചു. കരുണാകരന്റെ വ്യക്തിജീവതത്തെക്കുറിച്ച് ഇരുവരുടെയും ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിന് അപ്പുറത്തേക്കു സംഭാഷണം നീണ്ടതുമില്ല.












Click it and Unblock the Notifications