വെറുമൊരു 16കാരന്‍ ഒബാമയെ തോല്‍പിച്ചു!!

കാനഡയില്‍ നിന്നുള്ള പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബെയ്‍ബറാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെന്ന വിശേഷണത്തിന്റെ പുതിയ ഉടമ. ഒബാമയെക്കൂടാതെ ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയെയും പിന്നിലാക്കിയാണ് ജസ്റ്റിന്‍ ഒന്നാമനായത്.
ഇന്റര്‍നെറ്റ് സൗഹൃദ സദസ്സുകള്‍ വിശകലനം ചെയ്യുന്ന ക്ലൗട്ട് എന്ന കമ്പനിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയായി 16കാരനായ ജസ്റ്റിനെ തിരഞ്ഞെടുത്തത്.
ജസ്റ്റിന്‍ 100 പോയന്റ് നേടിയപ്പോള്‍ ഒബാമ 88ഉം ദലൈലാമ 90ഉം പോപ്പ് ഗായികയായ ലേഡി ഗാഗ 89ഉം പോയന്റാണ് നേടിയത്.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയും മൈക്രോ ബ്ലോഗിങ് സൈറ്റുകളിലൂടെയും ലഭിക്കുന്ന പ്രചാരവും ഗൂഗിളിലെ പരാമര്‍ശങ്ങളും മറ്റും അടിസ്ഥാനമാക്കിയാണ് ക്ലൗട്ട് ഈ വിലയിരുത്തല്‍ നടത്തിയത്.
വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിലും പോപ്പ് സംഗീതരംഗത്തും ഒരുപോലെ ജനപ്രിയനായ ബെയ്ബറിന്റെ 'മൈ വേള്‍ഡ്' വീഡിയോ ആല്‍ബങ്ങള്‍ പല രാജ്യങ്ങളിലും വന്‍ ഹിറ്റുകളായിരുന്നു.












Click it and Unblock the Notifications