ഫ്രീ ഓഫര്‍? നഗ്നരായി ക്യൂ നില്‍ക്കാനും ജനം!!

ഇത്തരത്തിലൊരു പദ്ധതിയായിരുന്നു മാഡ്രിഡിലെ ഡസ്ഗ്യൂല്‍ എന്ന വസ്ത്രക്കമ്പനിയും തയ്യാറാക്കിയത്. ആളുകളെ ആകര്‍ഷിക്കാന്‍ ഇവര്‍ വളരെ വ്യത്യസ്തമായ ഒരു ഓഫറാണ് മുന്നോട്ടുവച്ചത്. വിവസ്ത്രരായി വരുന്നവര്‍ക്ക് വസ്ത്രം സൗജന്യമായി നല്‍കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.
വസ്ത്രങ്ങള്‍ നഗ്നതമറയ്ക്കാനാണ്, അങ്ങനെയാണെങ്കില്‍ വസ്ത്രം വാങ്ങാന്‍ വരുമ്പോള്‍ എന്തിന് വസ്ത്രം ധരിച്ചുവരണം എന്നിങ്ങനെയുള്ള രസകരമായ ചോദ്യങ്ങളും മറ്റുമായിട്ടാണ് ഇവര്‍ തങ്ങളുടെ ഓഫര്‍ മുന്നോട്ടുവച്ചത്.
നഗ്നരായി കടയില്‍ വരുന്നവര്‍ക്ക് അവര്‍ക്ക ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാമായിരുന്നു. പക്ഷേ വിവസ്ത്രരായി കടയില്‍ച്ചെല്ലുന്ന ആദ്യത്തെ 100 പേര്‍ക്ക്് മാത്രമേ ഈ സൗജന്യം ലഭിക്കുകയുള്ളുവെന്ന് നിബന്ധനയും വച്ചിരുന്നു.
ഓഫറിനായുള്ള നിബന്ധനകളില്‍ കമ്പനി പിന്നീട് ചെറിയൊരു ഇളവും നല്‍കിയിരുന്നു. പൂര്‍ണനഗ്നരായി വരുന്നതിന് പകരം അടിവസ്ത്രങ്ങള്‍ ധരിച്ചും വരാം. തണുപ്പുകാലത്ത് വസ്ത്രങ്ങളൊന്നുമില്ലാതെ വരുക ബുദ്ധിമുട്ടായിരുക്കുമെന്നു കരുതിയാണ് ഈ ഇളവ് നല്‍കിയത്.
ഈ ഓഫര്‍ വലുതായി വജയിക്കുമെന്ന വിശ്വാസത്തിലൊന്നുമായിരുന്നില്ല കമ്പനി ഇത് മുന്നോട്ടുവച്ചത്. എന്നാല്‍ സൗജന്യം എന്ന വാക്കുകേള്‍ക്കുമ്പോഴേ ചാടിവീഴുന്ന പൊതുജനം ഇവിടെയും പതിവു തെറ്റിച്ചില്ല കനത്ത തണുപ്പിനെ അവഗണിച്ച് അടിവസ്ത്രം മാത്രമിട്ട് അവര്‍ കടയ്ക്കുമുന്നില്‍ ക്യൂ നിന്നു.ജനുവരി 2ന് ഞായറാഴ്ചയായിരുന്നു കടയിലെത്തേണ്ട ദിനം.
ഞായറാഴ്ച രാവിലെ 9 മണിക്ക് കട തുറന്നപ്പോള്‍ അടിവസ്ത്രധാരികളുടെ നീണ്ട ക്യൂവായിരുന്നു. ഇത് കണ്ട് കടക്കാന്‍ അമ്പരന്നു. കാരണം ആദ്യത്തെ 100 പേര്‍ക്ക് മാത്രമേ സൗജന്യം അനുവദിച്ചിരുന്നുള്ളു.
ആളുകൂടിയതിനാല്‍ നിബന്ധന മാറ്റില്ലെന്ന ശഠിച്ച കടക്കാന്‍ 100 പേരെമാത്രമേ സൗജന്യമായി വസ്ത്രമെടുക്കാന്‍ കമ്പനി അനുവദിച്ചുള്ളൂ. 14,000 രൂപയുടെ വസ്ത്രങ്ങള്‍ എടുത്ത വിവസ്ത്രരുമുണ്ട് കൂട്ടത്തില്‍. പക്ഷേ ഒട്ടേറെയാളുകള്‍ക്ക് നിരാശരായി മടങ്ങേണ്ടിവുന്നു.












Click it and Unblock the Notifications