കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാഴ്ചയ്ക്ക് ശേഷം സെന്‍സെക്സ് താഴോട്ട്

Google Oneindia Malayalam News

മുംബൈ: ജനുവരി അഞ്ച് ബുധനാഴ്ച നാലാഴ്ചയ്ക്ക് ശേഷം വന്‍ തോതില്‍ സെന്‍സെക്സ് താണു. 197 പോയന്റാണ് താഴോട്ട് വന്നത്. നിഫ്ടി 6100 താഴെ ക്ലോസ് ചെയ്തു. ഇത് വിപണിയില്‍ മ്ലാനത പരത്തിയിട്ടുണ്ട്.

സെന്‍സെക്സ് 20,301.10 (-197.62)
നിഫ്ടി 6,079.80 (-66.55)

ബാങ്ക് പലിശ നിരക്ക് കൂട്ടാനിടയുണ്ടെന്ന വാര്‍ത്തകളാണ് വിപണിയെ ബാധിച്ചത്. പലിശനിരക്ക് ലാഭത്തെ ബാധിയ്ക്കുന്ന കമ്പനികളുടെ ഓഹരിവില താഴോട്ട് പോയി. രാവിലെ മുതല്‍ തന്നെ വിപണി താഴോട്ടായിരുന്നു. ഒരു വേള 200 പോയന്റിന് താഴെവരെ സെന്‍സെക്സ് എത്തിയിരുന്നു.

അടുത്ത ആഴ്ച മുതല്‍ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ലാഭ/നഷ്ട കണക്കുകള്‍ കമ്പനികള്‍ പ്രഖ്യാപിയ്ക്കും. ഇത് വിപണിയ്ക്ക് ജീവന്‍ നല്‍കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ കാര്യമായി ഇടപാടില്‍ ഏര്‍പ്പെട്ടില്ല. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളും മ്യൂച്ചല്‍ ഫണ്ടുകളും വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

ബാങ്കിംഗ്, റിയാല്‍റ്റി, ഓട്ടോ രംഗങ്ങളിലെ ഓഹരികളാണ് ഇറക്കത്തിന് തുടക്കം കുറിച്ചത്. ഏഷ്യന്‍ - യൂറോപ്യന്‍ വിപണികളും ബുധനാഴ്ച ശക്തമായിരുന്നില്ല.

English summary
The BSE benchmark Sensex registered its sharpest decline in four weeks today, plummeting by nearly 197 points as edgy investors offloaded interest rate-sensitive stocks amid fears of an impending rate hike by the RBI. The 30-share Sensex index of the Bombay Stock Exchange closed 197.62 points lower at 20,301.10 today, recovering marginally from an intra-day low of 20,243.95. Broad-based National Stock Exchange Nifty index fell by 66.55 points to 6,079.80 after dipping to a low of 6,062.35 during the course of trade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X