കാമുകിക്ക് അശ്ലീല എസ്എംഎസ്; കൂട്ടുകാരനെ കൊന്നു
ദില്ലി: കാമുകിക്ക് അശ്ലീല എസ്എംഎസ് സന്ദേശം അയച്ചതിന്റെ വൈരാഗ്യത്തിില്‍ സുഹൃത്തിനെ അടിച്ചു കൊന്ന യുവാവും ബന്ധുവും അറസ്റ്റില്‍.
തബല വിദഗ്ധന്‍ ഹര്‍നം സിങ് (24),ബന്ധു ഹര്‍ജീത് സിങ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അടുത്ത സുഹൃത്തായ റോക്കി(23)യെ പുതുവല്‍സര തലേന്നു ബേസ്‌ബോള്‍ സ്റ്റിക്ക് കൊണ്ടു തലയ്ക്കടിച്ചു കൊന്നതായാണു കേസ്.
തുടര്‍ച്ചയായി തന്റെ കാമുകിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന്
ചോദ്യം ചെയ്യലിനിടെ ഹര്‍നം സിങ് പൊലീസിനോടു പറഞ്ഞു. പുതുവര്‍ഷ പാര്‍ട്ടിയ്‌ക്കെന്ന് പറഞ്ഞ് റോക്കിയ വിജനസ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോകുകയും തുടര്‍ന്ന് അടിച്ചുകൊല്ലുകയുമായിരുന്നെന്ന് ഹര്‍നം വെളിപ്പെടുത്തി.












Click it and Unblock the Notifications