Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയെ പുറത്താക്കണമെന്ന് അഴഗിരി

Alagiri
ചെന്നൈ: സ്‌പെക്ട്രം കേസില്‍ ആരോപണ വിധേയരായ മുന്‍ ടെലികോം മന്ത്രി എ രാജയെ ഡിഎംകെയില്‍ നിന്ന് പുറത്താക്കണമെന്ന് കേന്ദ്ര രാസവളം മന്ത്രി എം.കെ.അഴഗിരി ഡിഎംകെ പ്രസിഡന്റ് കരുണാനിധിയോട് ആവശ്യപ്പെട്ടു.

നീരാ റാഡിയാ ടേപ്പില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സഹോദരി കനിമൊഴിയ്‌ക്കെതിരെയും കേന്ദ്രമന്ത്രി ആലടി അരുണയ്‌ക്കെതിരെയും നടപടി വേണമെന്നും അഴഗിരി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ ഡിഎംകെയുടെ ദക്ഷിണേന്ത്യാ ചുമതലയുള്ള ഓര്‍ഗനൈസിങ് സെക്രട്ടറികൂടിയാണ് അഴഗിരി.

ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുമെന്നും അഴഗിരി ഭീഷണി മുഴക്കിയിട്ടുണ്ട്. ഇരുവരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്നാം തീയതിയാണ് അഴഗിരി കരുണാനിധിയ്ക്ക് കത്ത് നല്‍കിയത്.

സ്‌പെക്ട്രം അഴിമതിക്കേസ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചുവെന്നും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് വിജയിക്കുക പ്രയാസമായിരിക്കുമെന്നും കത്തില്‍ അഴഗിരി വിശദീകരിയ്ക്കുന്നു.

അഴഗിരിയുടെ നീക്കം ഡിഎംകെയില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിയ്ക്കുന്ന ആഭ്യന്തര കലാപം പുറത്തുകൊണ്ടുവന്നിരിയ്ക്കുയാണ്.

സ്‌പെക്ട്രം വിഷയം ഗ്രാമങ്ങളില്‍ പോലും ചര്‍ച്ചാവിഷയമാണെന്നും, രാജയെയും, കനിമൊഴിയെയും പുറത്താക്കാതെ നിമയസഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാണെന്ന് അഴഗിരി പറഞ്ഞതായും സൂചനകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+