സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നു
ദില്ലി: സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരന്‍ മര്‍ദ്ദിച്ചശേഷം തീകൊളുത്തിക്കൊന്നു. ദില്ലിയിലെ ദക്ഷിണിപുരി ഭാഗത്തുനിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡിസംബര്‍ 31ന് രാത്രിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. എല്ലാവരും 19നും 24നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
റിലയന്‍സ് കമ്യൂണിക്കേഷന്‍സില്‍ എക്‌സിക്യൂട്ടീവായി ജോലിചെയ്യുന്ന വൈഭവ് മിശ്ര(28)ആണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ സുരേന്ദറിന്റെ സഹോദരിയുമായി വൈഭവ് പ്രണയത്തിലായിരുന്നു, സുരേന്ദര്‍ ആകട്ടെ ഈ ബന്ധത്തിന് കടുത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പുതുവര്‍ഷത്തോടനുബന്ധിച്ച് ഒരുക്കിയ ഒരു വിരുന്നില്‍ പങ്കെടുക്കാനായി വൈഭവ് ദക്ഷിണപുരിയില്‍ എത്തുന്നുണ്ടെന്ന വിവരം അറിഞ്ഞ് സുരേന്ദര്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവിടെയെത്തുകയായിരുന്നു.
പാര്‍ട്ടി നടക്കുന്ന സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന വൈഭവിനെ മറ്റൊരുടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കുകയും പിന്നീട് ശരീരത്തില്‍ തീകൊളുത്തുകയുമായിരുന്നു.
പിന്നീട് ഡിസംബര്‍ 1 ശനിയാഴ്ചയാണ് പാതികരിഞ്ഞ നിലയില്‍ വൈഭവിന്റെ മൃതദേഹവും അക്രമികള്‍ വന്ന ബൈക്കുകളും കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബറോലി സ്വദേശിയാണ് മരിച്ച വൈഭവ്.
വൈഭവിന്റെ മൊബൈലിലുള്ള വിവരങ്ങളും ബൈക്കിന്റെ നമ്പറും കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് അക്രമികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.












Click it and Unblock the Notifications