കല്‍മാഡിയെ ചോദ്യം ചെയ്തു
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡിയെ സിബിഐ ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ പത്ത് മണിയ്ക്ക് ദില്ലിയിലെ സിബിഐ.ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
മുംബൈ, പുണെ, ദില്ലി എന്നിവിടങ്ങളിലെ കല്‍മാഡിയുടെ വീടുകളില്‍ സിബിഐ. റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കല്‍മാഡിയെ ചോദ്യം ചെയ്യാന്‍ 102 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നുപേജ് ചോദ്യാവലി സിബിഐ തയ്യാറാക്കിയിട്ടുണ്ട്.












Click it and Unblock the Notifications