ഗര്‍ഭിണിയായ ഭാര്യയെ കുത്തിയശേഷം ആത്മഹത്യ ചെയ്തു
ദില്ലി: ഗര്‍ഭിണിയായ ഭാര്യയെ കുത്തിമുറിവേല്‍പ്പിച്ച് ഇരുപത്തിനാലുകാരന്‍ ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ദില്ലിയിലെ ഗാസിയാപുരിലാണ് സംഭവം നടന്നത്.
എട്ടുമാസം ഗര്‍ഭിണിയായ ഇരുപത്തിരണ്ടുകാരിയാ ഇറാമിനെ നാലു തവണയാണ് നദീം കത്തികൊണ്ട് കുത്തി മിറിവേല്‍പ്പിച്ചത്. നിസാരമായ എന്തോ കാര്യത്തിനുണ്ടായ വഴക്കാണ് ആക്രമണത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുത്തേറ്റ് ഗുരുതരവാസ്ഥയിലായ ഇറാമിനെ നദീമിന്റെ മാതാപിതാക്കള്‍ ഉടന്‍ തന്നെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്നും നിലഗുരുതരമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് എല്‍എന്‍ജെപി ആശുപത്രിയിലേയ്ക്ക് മാറ്റി.
കുത്തേറ്റതിനെത്തുടര്‍ന്ന് അമ്മയുടെയും കുട്ടിയുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇക്കാര്യമറിഞ്ഞ നദീം കുറ്റബോധം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.












Click it and Unblock the Notifications