Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജി ബാലകൃഷ്ണനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

KG Balakrishnan
ദില്ലി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെജി ബാലകൃഷ്ണനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ ശര്‍മ്മയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മരുമക്കള്‍ അടക്കമുള്ളവര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് അന്വേഷിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

കെജി ബാലകൃഷ്ണനെ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും അദ്ദേഹം പുറപ്പെടുവിച്ച വിധികള്‍ സംബന്ധിച്ച് പരിശോധന നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മരുമകന്‍ ശ്രീനിജന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്ത് വിവരക്കണക്കില്‍ 25,000 രൂപയുടെ സമ്പാദ്യം മാത്രമാണ് കാണിച്ചിരുന്നത്.

പിന്നീട് ശ്രീനിജന്‍ കോടികള്‍ സമ്പാദിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ദില്ലി സ്വദേശി മനോഹര്‍ലാര്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളും കോടതിയില്‍ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+