മാനഭംഗം: ഷണ്ഡനാണെന്ന് ബിഎസ്‍പി എംഎല്‍എ
ലഖ്‌നൊ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട ബിഎസ്‍പി എംഎല്‍എ പുതിയ വാദവുമായി രംഗത്ത്.
താന്‍ പുരുഷനല്ലെന്നും ലൈംഗികശേഷിയില്ലെന്നുമാണ് ബിഎസ്പി നേതാവ് പുരുഷോത്തം നാരായണ്‍ ദ്വിവേദി വാദിക്കുന്നത്.
ബാന്‍ഡയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുന്നതിനിടെയാണ് താന്‍ ഷണ്ഡനാണെന്നും അതിനാല്‍ തനിക്ക് സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ കഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞത്. കൂടാതെ താന്‍ ഈ സംഭവത്തില്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നും മുന്‍ എംഎല്‍എ പറഞ്ഞിട്ടുണ്ട്.
തന്റെ ലൈംഗികശേഷിയുടെ കാര്യത്തില്‍ രാജ്യത്തെവിടെയുള്ള വിദഗ്ധരുടെ പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും ദ്വിവേദി വ്യക്തമാക്കി.
ദ്വിവേദി പതിനേഴുകാരിയെ മാനഭംഗപ്പെടുത്തുകയും പിന്നീട് വീട്ടില്‍ കളവുനടത്തിയെന്ന് ആരോപിച്ച് കള്ളക്കേസില്‍ കുടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ദ്വിവേദി നല്‍കിയ മോഷണക്കേസില്‍ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനിടെയാണ് എംഎല്‍എ തന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്തുപറഞ്ഞത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും കേസില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുക.












Click it and Unblock the Notifications