പണത്തിന് വേണ്ടി പെണ്‍കുട്ടികള്‍ നീലച്ചിത്രത്തില്‍
അമരാവതി: മഹാരാഷ്ട്ര മാഹാരാഷ്ട്രയുടെ വിധര്‍ഭ ഭാഗങ്ങത്ത് നിന്നുള്ള കോളെജ് വിദ്യാര്‍ഥികളുടെ അശ്ലീലചിത്രങ്ങള്‍ ചിത്രീകരിച്ച സിഡികള്‍ പൊലീസ് കണ്ടെടുത്തു.
ഇത്തരത്തിലുള്ള 150തോളം സീഡികളാണ് അന്വേഷണത്തില്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും പണത്തിന് വേണ്ടിയാണ് വിദ്യാര്‍ത്ഥിനികള്‍ ഇതില്‍ അഭിനയിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. .
വദര്‍ഭ നഗരത്തില്‍ നിന്നും അമരാവതിയില്‍ നിന്നുമുള്ള പെണ്‍കുട്ടികളാണ് സിഡിയിലുള്ളവരില്‍ പലരും. മൊബൈള്‍ ഷോപ്പ് ഉടമയായ അങ്കിത് ഗുപ്തയെന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് സിഡികള്‍ പിടിച്ചെടുത്തത്.
ഇയാളുമായി ബന്ധമുള്ള ലോകേഷ് ഗുപ്തയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാമന്‍. വിദര്‍ഭയിലെ കോളേജ് വിദ്യാര്‍ത്ഥിനികളുടെ എം.എം.എസ്. വീഡിയോകള്‍ പ്രചരിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
വന്‍ സെക്‌സ് റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും പതിനാല് വയസ് മുതലുള്ള പെണ്‍കുട്ടികളുടെ രംഗങ്ങളാണ് വീഡിയോകളില്‍ ഉള്ളതെന്നും പോലീസ് പറഞ്ഞു.
വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് കമ്മീഷണര്‍ അമിതേഷ്‌കുമാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിദര്‍ഭയിലെ പല കാമ്പസുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സംഭവം വലിയ വിവാദമായിരിക്കുകയാണ് .












Click it and Unblock the Notifications