കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: കൂടുതല്‍ അന്വേഷണമില്ല; വിചാരണ മാത്രം

  • By Ajith Babu
Google Oneindia Malayalam News

Abhaya case: Trial to commence on January 13
കൊച്ചി: പ്രമാദമായ സിസ്റ്റര്‍ അഭയ കേസില്‍ കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഉറപ്പായി. നാര്‍ക്കോ അടക്കം ശാസ്ത്രീയ പരിശോധനകള്‍ ഭരണഘടനാ വിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടുതല്‍ പേരെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനം സിബിഐ ഉപേക്ഷിച്ചത്.

അതേ സമയം മൂന്ന് പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ ജനുവരി 13ന് ആരംഭിയ്ക്കുമെന്നാണ് സൂചന. അഭയ താമസിച്ചിരുന്ന കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ മൂന്ന് ജീവനക്കാരികളെയും മുന്‍ കോട്ടയം െ്രെകംബ്രാഞ്ച് എസ്.പി കെടി മൈക്കിളിനെയും നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കാനായിരുന്നു തീരുമാനം.

എന്നാല്‍, ഇതിനെതിരെ ഇവര്‍ സമര്‍പ്പിച്ച ഹരജിയടക്കം ഒരു കുട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് നാര്‍ക്കോ, പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ് പരിശോധനകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലെ ബെഞ്ച് പ്രഖ്യാപിച്ചത്.

വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറോ സിബിഐയോ കോടതിയെ സമീപിച്ചിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X