കെജിബിയുടെ സഹോദരന്‍ അവധിയില്‍
കൊച്ചി: ഹൈക്കോടതിയിലെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ സഹോദരനുമായ കെജി ഭാസ്‌കരന്‍ അവധിയില്‍ പ്രവേശിച്ചു. പ്രത്യേക ദൂതന്‍ മുഖേന മെഡിക്കല്‍ അവധിക്കാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെജി ഭാസ്‌കരന്റെ പേരും ഉയര്‍ന്ന സാഹചര്യത്തില്‍ പദവി ഒഴിയാന്‍ അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തിടുക്കത്തില്‍ അവധിയില്‍ പ്രവേശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പട്ടികജാതിവര്‍ഗ സ്‌പെഷല്‍ ഗവ. പ്ലീഡറായിരുന്ന സിടി രവികുമാര്‍ ഹൈക്കോടതി ജഡ്ജിയായതിനെത്തുടര്‍ന്ന് 2009 ജൂലൈ 10നാണ് കെജി ഭാസ്‌കരനെ നിയമിച്ചത്. സിടി രവികുമാറും കെ.ജി. ബാലകൃഷ്ണന്റെ അടുത്ത ബന്ധുവാണ്.
ചേംബര്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിനാണ് ഭാസ്‌കരനെ ചുമതലപ്പെടുത്തിയിരുന്നത്. നേരത്തേ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തും ഭാസ്‌കരന്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെജി ബാലകൃഷ്ണന്റെ മരുമക്കളും അടുത്ത ബന്ധുക്കളും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചതായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആരോപണം ശക്തമായതോടെ ഭാസ്‌കരനോട് പദവി ഒഴിയാന്‍ അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടതായാണ് വിവരം.












Click it and Unblock the Notifications