കോണ്‍ഗ്രസിന്റെ കുടിയാന്മാരായി തുടരുകവയ്യ: ഗൗരിയമ്മ
കൊല്ലം: കോണ്‍ഗ്രസ് ജന്മിമാരും തങ്ങള്‍ കുടിയാന്‍മാരുമെന്ന നിലയില്‍ യുഡിഎഫില്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്നു ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൌരിയമ്മ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി.
യുഡിഎഫില്‍ മാന്യമായ പരിഗണന കിട്ടണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണു ഗൗരിയമ്മ നല്‍കിയത്. ഇതോടൊപ്പം തന്നെ ഗൗരിയമ്മയും ജെഎസ്എസ് പ്രവര്‍ത്തകരില്‍ ഒരു പക്ഷവും സിപിഎമ്മിലേയ്ക്ക് തിരിച്ചുപോകുമെന്നും അഭ്യൂഹം ശക്തമായിട്ടുണ്ട്.
അവിടെയൊന്നും റിബലുകള്‍ ഇല്ലെന്നു യുഡിഎഫ് ഉറപ്പാക്കണം. കഴിഞ്ഞ തവണ മല്‍സരിച്ചത്രയും നിയമസഭാ സീറ്റുകള്‍ കിട്ടിയേ തീരൂ. ഇത്രയൊക്കെ ഉറപ്പുകളുണ്ടായാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാം- ഗൗരിയമ്മ വ്യക്തമാക്കി.
അതേ സമയം, ഗൗരിയമ്മ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണു വേണ്ടതെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി പ്രസിഡന്റ് എ.എന്‍ രാജന്‍ബാബുവുമായി ജനറല്‍ സെക്രട്ടറിക്കു പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു സെന്ററില്‍ ചര്‍ച്ചചെയ്തു തീര്‍ക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
യുഡിഎഫില്‍ തുടരണമെന്നായിരുന്നു അന്‍പതോളം പേര്‍ പങ്കെടുത്ത യോഗത്തിന്റെ പൊതുവികാരം. എന്നാല്‍, പാര്‍ട്ടി പ്‌ളീനത്തില്‍ ഗൗരിയമ്മ എടുക്കുന്ന തീരുമാനത്തെ പിന്തുണയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ നിന്നു പ്‌ളീനത്തില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക വരെ തയാറാക്കിയ ശേഷമാണു ഗൗരിയമ്മ ജില്ലാ കമ്മിറ്റി യോഗം വിളിച്ചത് നേതാക്കള്‍ക്കിടയില്‍ അവസാന നിമിഷ ചാഞ്ചാട്ടം ഒഴിവാക്കാനാണെന്ന് ഏതാണ്ട് വ്യക്തമാണ്.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരിക്കെ അവഗണന നേരിട്ട സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഗൗരിയമ്മയുടെ പ്രസംഗം.












Click it and Unblock the Notifications