Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനിജന്‍ യൂത്ത് കോണ്‍ അംഗത്വം രാജിവെച്ചു

PV Sreenijan
കൊച്ചി: അനധികൃത സ്വത്ത് വിവാദത്തിലകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് പിവി ശ്രീനിജന്‍ സംഘടന അംഗത്വം രാജിവെച്ചു. രാജി സ്വീകരിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് അറിയിച്ചു.

വിഷ്ണുനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി സ്ഥാനമേറ്റത് അല്പം മുമ്പാണ്. അതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം ശ്രീനിജന്റെ രാ‍ജി അറിയിക്കുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശ്രീനിജന്‍ അടിയന്തര വിശദീകരണം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ശ്രീനിജന്‍ പണമിറക്കിയെന്ന ആരോപണവും ഇതിനിടെ വിശാല ഐ ഗ്രൂപ്പ് ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് മത്സരിച്ച എം ലിജുവിനെ തോല്പിക്കാന്‍ പി.വി. ശ്രീനിജന്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ശ്രീനിജന്റെ രാജി.

കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാറയ്ക്കലില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീനിജന്‍ നല്‍കിയ സ്വത്ത് വിവരക്കണക്കുകളും ഇപ്പോഴത്തെ സ്വത്ത് സംബന്ധിച്ച വൈരുദ്ധ്യവുമാണ് സംഭവം വിവാദമാക്കിയത്. അന്ന് 25,000 രൂപ മാത്രം സമ്പാദ്യമുള്ളതായി കാണിച്ച ശ്രീനിജന് ഇപ്പോള്‍ കോടികളുടെ സ്വത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീനിജനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+