ജനിതകവിത്തിനെ ന്യായീകരിച്ച് എസ്ആര്‍പി വീണ്ടും
കോഴിക്കോട്: ജനിതക വ്യതിയാനം വരുത്തിയ വിത്തുകളുടെ ഉപഗോയം സംബന്ധിച്ച പ്രസ്താവനയില്‍ ഉറച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വീണ്ടും രംഗത്തെത്തി.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവേയാണ് ഇക്കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ ഈ മേഖലയില്‍ മുതല്‍ മുടക്കാന്‍ തയ്യാറാകണമെന്ന് എസ് ആര്‍ പി ആവശ്യപ്പെട്ടു.
ജനിതകസാങ്കേതിക വിദ്യയോട് മുഖം തിരിക്കേണ്ടതില്ല. ജനിതക സാങ്കേതിക വിദ്യ ഇപ്പോള്‍ പ്രധാനമായും ബഹുരാഷ്ട്ര കുത്തകകളാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ കുത്തകകളില്‍ നിന്ന് ഈ മേഖലയെ തിരിച്ചുപിടിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കേന്ദ്രകമ്മിറ്റി ഈ വിഷയം നേരത്തെ ചര്‍ച്ച ചെയ്തതാണ്-അദ്ദേഹം വ്യക്തമാക്കി.
രാജ്യപുരോഗതിക്ക് ശാസ്ത്രസാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണം. ഈ അര്‍ത്ഥത്തിലാണ് ജനിതക വിത്തുപയോഗത്തെ തള്ളിക്കളയരുത് എന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ജനിതക വിത്തിനങ്ങളുടെ പരീക്ഷണങ്ങളിലെ സുരക്ഷ സംബന്ധിച്ച് പഠിക്കേണ്ടതുണ്ടെന്നും കുത്തകകളുടെ മേധാവിത്വത്തെ ചെറുക്കുക എന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ചില പൊതുധാരണകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ജനിതക വിത്ത് ഉല്‍പാദിപ്പിച്ച് കുറഞ്ഞവിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കട്ടെ. ഈ മേഖലയില്‍ ഗവേഷണം തുടരട്ടേയെന്നും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കട്ടെയെന്നും എസ് ആര്‍ പി വ്യക്തമാക്കി.
അതേസമയം, സി പി എം നേതാവ് സീതാറം യെച്ചൂരിയും ജനിതക വിഷയത്തില്‍ ദില്ലിയില്‍ പ്രതികരിച്ചു. ജനിതകവിദ്യയെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് യെച്ചൂരി പറഞ്ഞത്.












Click it and Unblock the Notifications