കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മയുടെ ജെഎസ്എസ് പിളര്‍പ്പിന്റെ വക്കില്‍

  • By Lakshmi
Google Oneindia Malayalam News

KR Gowri
ആലപ്പുഴ: കെആര്‍ ഗൗരിയമ്മയുടെ പാര്‍ട്ടി ജെഎസ്എസ് പിളര്‍പ്പിന്റെ വക്കില്‍. യുഡിഎഫില്‍ തുടരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി പ്ലീനം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് പുതിയ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്.

സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ധനമന്ത്രിയുമായ തോമസ് ഐസക് ഗൗരിയമ്മയുമായി നടത്തിയ കൂടിക്കാഴ്ചയോടെ ഗൗരിയമ്മ തിരികെ സിപിഎമ്മിലേയ്ക്കുപോകുമെന്ന അഭ്യൂഹം ശക്തമായി.

എന്നാല്‍ ഇതിനോട് യോജിപ്പില്ലാത്ത മറുപക്ഷം യുഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് സൂചന.

തിങ്കളാഴ്ച രാത്രിയിലാണ് ഐസക് ഗൗരിയമ്മയെ അവരുടെ വീട്ടിലെത്തി കണ്ടത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അനുവാദത്തോടെയായിരുന്നു സന്ദര്‍ശനമെന്നാണ് അറിയുന്നത്. ഗൗരിയമ്മയെ സിപിഎമ്മില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് സന്ദര്‍ശനമെന്നു കരുതുന്നു.

അതേസമയം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചന യാത്രയുടെ ഉത്ഘാടന ചടങ്ങില്‍ ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൌരിയമ്മ പങ്കെടുക്കാനിടയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പത്തിന് നടക്കുന്ന ടി.വി. തോമസ് ജന്മശതാബ്ദി സമ്മേളനത്തില്‍ മുഖ്യാതിഥിയായി അവര്‍ പങ്കെടുക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആണ് ഉദ്ഘാടകന്‍. നേരത്തേ ഒന്‍പതിന് തുടങ്ങാനിരുന്ന കേരള മോചന യാത്ര അന്നു ജെഎസ്എസ് പ്‌ളീനം നടക്കുന്നതിനാലാണ് പത്തിലേക്ക് മാറ്റിയത്.

ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബുവും കെ.കെ. ഷാജു എംഎല്‍എയും കേരള മോചന യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

കോണ്‍ഗ്രസുമായുള്ള ചര്‍ച്ച ഇനി കേരള മോചന യാത്രയ്ക്കുശേഷം മാത്രമേ നടക്കാന്‍ സാധ്യതയുള്ളൂ. സീറ്റ് വിഭജനമാണ് ഗൌരിയമ്മ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്ന പ്രധാന വിഷയം. എന്നാല്‍ കേരള മോചന യാത്രയ്ക്കുശേഷമേ സീറ്റ് വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ യുഡിഎഫില്‍ ആരംഭിക്കൂ.

യുഡിഎഫ് വിട്ടുപോകാന്‍ പരിപാടിയില്ലെന്ന് ഗൌരിയമ്മ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി പ്‌ളീനത്തില്‍ തന്റെ നിലപാടിന് ഭൂരിപക്ഷമുണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് സൂചനയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X