ശ്രീനിജന്‍: യൂത്ത് കോണ്‍. വിശദീകരണം തേടി
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് അഡ്വ.പിവി ശ്രീനിജന്‍ വിശദീകരണം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റിസ്‌വാന്‍ ആര്‍ഷാദാണ് വിശദീകരണം ആവശ്യപ്പെട്ടത്. ബുധനാഴ്ച തന്നെ വിശദീകരണം നല്‍കണമെന്നാണ് ശ്രീനിജനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കെജി ബാലകൃഷ്ണന്റെ മരുമകന്‍ കൂടിയായ ശ്രീനിജന്റെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം ദേശീയതലത്തില്‍ തന്നെ വിവാദമായ സാഹചര്യത്തില്‍ അച്ചടക്ക നടപടിയെടുത്ത് മുഖം രക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ് യൂത്ത് കോണ്‍ഗ്രസ്.












Click it and Unblock the Notifications