വെള്ളക്കാര്‍ കൂട്ടത്തോടെ ഇസ്ലാമിലേയ്ക്ക്
ലണ്ടന്‍: ലോകമെമ്പാടും ഇസ്ലാം മതത്തോട് വൈരം ഏറിവരുകയാണെങ്കിലും ബ്രിട്ടനില്‍ ഇസ്ലാം മതത്തോട് ആളുകള്‍ക്ക് ആകര്‍ഷണം കൂടുകയാണെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദശകത്തില്‍ ഇവിടെ ഇസ്ലാം മതം സ്വീകരിച്ചവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ബ്രിട്ടണില്‍ 14,000 25,000 പേരാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.
എന്നാല്‍, ജനസംഖ്യാ കണക്കെടുപ്പില്‍ മതപരിവര്‍ത്തനം ചെയ്തവരുടെ എണ്ണം രേഖപ്പെടുത്താത്തത് കണക്കില്‍ അവ്യക്തത പടര്‍ത്തുന്നു.
ഫെയ്ത്ത് മാറ്റേഴ്‌സ് നടത്തിയ പഠനത്തിലാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ എണ്ണം ഉദ്ദേശിക്കുന്നതിലും അപ്പുറമാണെന്ന് പറയുന്നത്. 100,000 പേരെങ്കിലും ഇതുവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് മാത്രം 1,400 പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. ദേശീയതലത്തിലാവട്ടെ 5,200 പേരാണ് ഒരു വര്‍ഷം ഇസ്ലാം മതത്തിലേക്ക് പോകുന്നത്. അതേസമയം, ജര്‍മ്മനിയിലും ഫ്രാന്‍സിലും ഇത്തരത്തില്‍ 4,000 മതപരിവര്‍ത്തനമാണ് വര്‍ഷം തോറും നടക്കുന്നത്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത് ഇസ്‌ലാമിലേക്ക് മതംമാറിയതിനെ തുടര്‍ന്നു നടന്ന മറ്റൊരു പഠനത്തില്‍ യുകെയില്‍ ഒരു ലക്ഷത്തില്‍പ്പരം പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ തന്നെ ഭൂരിപക്ഷവും ക്രിസ്ത്യന്‍ വനിതകളാണ്.
പത്തു വര്‍ഷം മുന്‍പ് ഇതിന്റെ പകുതിപ്പേര്‍ പോലും ഇസ്‌ലാമായിരുന്നില്ല. ലോകമെമ്പാടും ഇസ്‌ലാം മതത്തെ ഭീകരതയുമായി ബന്ധപ്പെടുത്താന്‍ ശ്രമം നടക്കുന്ന വേളയിലാണ് ബ്രിട്ടനില്‍നിന്നുള്ള ഈ വാര്‍ത്ത വരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇസ്‌ലാമിലേക്ക് മാറിയത് 5200 പേരാണ്. ഇതില്‍ തന്നെ 1400 പേര്‍ ലണ്ടനില്‍ മാത്രം മതം മാറിയവരാണ്. ഇത്തരത്തില്‍ മാറിയവരില്‍ 70 ശതമാനവും 27ല്‍ താഴെ പ്രായമുള്ള വെള്ളക്കാരായ വനിതകളാണ്.












Click it and Unblock the Notifications